വട്ടോളി: കിഴക്കും മുറി ശ്രീ ഗുളികൻ ദേവസ്ഥാനം തിറ മഹോത്സവം ഫിബ്രവരി -14 , 15, തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.
ക്ഷേത്രം തന്ത്രി കുനിയിൽ ഇല്ലത്ത് ശീവ ശങ്കരൻ മൂസത് മുഖ്യകാർമികത്യംവഹിക്കും. ഉത്സവത്തിന് ആരംഭം കുറിക്കുന്ന മഹാ കലശം ഫിബ്രവരി 11 – വൈകീട്ട് 5 മണിക്ക് നടക്കും. 14 ന് കാലത്ത് ക്ഷേത്ര ചടങ്ങുകൾ തുടർന്ന് ഉത്സവം കൊടിയേറും ‘
തുടർന്ന് ഉച്ചയക്ക് ഉച്ചപൂജ, അന്നദാനം, മൂത്തപ്പൻ മലയിറക്കൽ, വൈകീട്ട് തണ്ടാൻ വരവ്, ഇളനീർവരവ്, കലശം പയംകുറ്റി,ഗുളികൻ വെള്ളാട്ടം മുത്തപ്പൻ വെള്ളാട്ടം , ഗുരു വെള്ളാട്ടം, ഭഗവതി വെള്ളാട്ടം, നേർച്ച വെള്ളാട്ടം, കളികപ്പാട്ട്, കലശം വരവ് എന്നിവയും
15 ന് ക്ഷേത്രചടങ്ങുകൾ കാലത്ത് 5 മണിക്ക് ഗുളികൻ തിറ, തിരുവപ്പന, കാരണവർ തിറ, ഭഗവതി തിറ, ഭഗവതിക്ക് ഗുരുതി തർപ്പണം, തുടർന്ന് അന്നദാനവും നടക്കും.