പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് എസ് എസ് കെ ഫണ്ട് മുഖേനെ ലഭിച്ച 12 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ചുറ്റു മതിലിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്
പഞ്ചായത്ത് മെമ്പർ എം കെ ശ്രീനിവാസൻ ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി, പി ടി എ കമ്മിറ്റി മെമ്പർമാരായ രാജേഷ് കളരിയുള്ളതിൽ, ബിജില മനോജ്, റസാക്ക് കാട്ടിൽ, പ്രിൻസിപ്പൽ മാരായ മോഹനൻ പാഞ്ചേരി, നിഷ കെ, ഹെഡ്മാസ്റ്റർ എൻ എം മൂസകോയ എന്നിവർ സംസാരിച്ചു.