വടകര: കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ആദ്യകാലപ്രവര്‍ത്തകനും കോട്ടപ്പള്ളി കേസിലെ പ്രതിയുമായിരുന്ന പൈങ്ങോട്ടായിലെ തെക്കിണത്തറമ്മല് പൊക്കന്‍ ( 82) അന്തരിച്ചു. കോട്ടപ്പള്ളി വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. കുടികിടപ്പു മിച്ച ഭൂമി സമരങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. 1970 കാലഘട്ടങ്ങളില്‍ കോട്ടപ്പള്ളിയും പരിസരവും കൊടികുത്തി വാണിരുന്ന ജന്മി
നാടുവാഴിത്തത്തിനെതിരായ ചെറുത്തു നില്പ്പില് പങ്കെടുത്തതിന്റെ പേരില്‍ അക്രമങ്ങള്‍ക്ക് വിധേയമായി. നിരവധി തവണ കള്ള കേസുകളില്‍ പ്രതിയായി ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു. ഭാര്യ: നാരായണി. മക്കള്‍: ചന്ദ്രന്, ചന്ദ്രി, ശശി, പവിത്രന്. മരുമക്കള്‍ : ഷൈമ, ശ്രീധരന് (തണ്ടോട്ടി), പ്രജിത, ശ്രീജിഷ.