കൊയിലാണ്ടി: മലഞ്ചരക്ക് കടയില്‍ മോഷണം. കൊയിലാണ്ടി ഈസ്റ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വടകര ട്രേഡേഴ്സിലാണ് മോഷണം നടന്നത്. മൂന്ന് ചാക്ക് കുരുമുളക് നഷ്ടപ്പെട്ടതായാണ് അറിയുന്നത്. പുലര്‍ച്ചെയാണ് മോഷണം. ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് കളവ് നടത്തിയത്. ഏകദേശം 40,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമകള്‍ അറിയിച്ചു. വെളിച്ചെണ്ണയും കൊപ്രയും ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും
അതൊന്നും നഷ്ടപ്പെട്ടിട്ടില്ല. കടയുടെ മുന്നില്‍ ഒരു ഫൈബര്‍ കസേര ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒന്നില്‍ കൂടുതല്‍ പേര് മോഷണസംഘത്തിലുണ്ടാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. ഉടമകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപ സ്ഥലങ്ങളിലെ സിസിടിവി പരിശോധിച്ചു വരുന്നു.