എടച്ചേരി: കാപ്പ ചുമത്തി നാട് നടത്തപ്പെട്ട പ്രതി നിയമം ലംഘിച്ച് നാട്ടിലെത്തിയതിനു പിന്നാലെ അറസ്റ്റിലായി. കുറിഞ്ഞാലിയോട് പനോളി ഫിറോസിനെയാണ് (34) എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇതേ
തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് നാട് കടത്തിയതായിരുന്നു. നാട്ടിലെത്തിയതിനു പിന്നാലെ സിഐ സുധീര്‍ കല്ലന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.