പേരാമ്പ്ര: കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന് പരിധിയില്‍ മയക്കുമരുന്ന് കുറ്റകൃത്യങ്ങളിലും നിരവധി ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ട പ്രതി കാപ്പ ചുമത്തി അറസ്റ്റിലായി. കല്ലാനോട് ആനിക്കല്‍ ജിബിന്‍ ജോര്‍ജിനെയാണ് (33) കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തത്. പ്രദേശത്തെ പൊതു സമാധാനത്തിന് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയായ ഇയാളെ വ്യാഴാഴ്ച കല്ലാനോട് ടൗണില്‍ നിന്നാണ് കൂരാച്ചുണ്ട് പോലീസ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു, എസ്ഐമാരായ മനോജന്, അംഗജന്‍, എഎസ്ഐ രഞ്ജിഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സോജന്, ഡ്രൈവര്‍ നിജി എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.