കൊയിലാണ്ടി: യൂവതിയെ കയറിപിടിക്കാന്‍ ശ്രമിച്ച യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ഏഴുകുടിക്കല്‍ പുതിയ പുരയില്‍ അനീഷ് കുമാറാണ് (38) അറസ്റ്റിലായത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഇയാള്‍ കയറിപിടിക്കാന്‍ ശ്രമിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കൊയിലാണ്ടിയില്‍ ബസ് ഇറങ്ങി ഓട്ടോയില്‍ കയറാന്‍ പോകുന്നതിനിടയിലാണ് അതിക്രമം. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
ഇന്ന് കോടതിയില്‍ ഹാജരാക്കും.