മാഹി: ഇന്നലെ രാവിലെ മാഹി റെയില്‍വേ സ്റ്റേഷന് പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു. തമിഴ്നാട് തഞ്ചാവൂരിനടുത്ത് അരിയരൂര് സ്വദേശി സുധാകരനാണ് (32) മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കൊലപാതകമാണെന്നുള്ള നിഗമനത്തിലാണ് പോലീസ്.
മൂന്ന് മാസം മുമ്പാണ് കൂലിപ്പണിക്കായി ഇദ്ദേഹം കേരളത്തിലേക്ക് വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹത്തിനടുത്ത് നിന്ന്
കിട്ടിയ ഡയരിയിലെ ഫോണ്‍ നമ്പര്‍ വഴിയാണ് ബന്ധുക്കളെ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച വൈകുന്നേരം ബന്ധുക്കള്‍ക്ക് കൈമാറി.
ചൊവ്വാഴ്ച രാവിലെയാണ് മാഹി റെയില്‍വെ സ്റ്റേഷന് കോമ്പൗണ്ടില്‍ നവീകരണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.
നെറ്റിയിലെ ആഴത്തിലുള്ള മുറിവും തലയ്ക്കേറ്റ ആഘാതവുമാണ് മരണ കാരണം. ഇതിനു മണിക്കൂറുകള്‍ക്ക് മുമ്പ്
ഇദ്ദേഹം മാഹി ഭാഗത്തു നിന്നു മറ്റൊരാളുടെ കൂടെ റെയില്‍വെ സ്റ്റേഷന് ഭാഗത്തേക്ക് നടന്നു പോവുന്നതായി സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. ചോമ്പാല എസ്എച്ച്ഒ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.