അഴിയൂര്‍: തലശ്ശേരിക്കും മാഹിക്കുമിടയില്‍ മാക്കൂട്ടം റെയില്‍വെ ഗെയിറ്റിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. അഴിയൂര്‍ കക്കടവ് മുന്നൂറ്റന്റവിട ഗോകുല്‍ കൃഷ്ണ (34) യാണ് ചൊവ്വാഴ്ച രാവിലെ ട്രെയിന്‍ തട്ടി മരിച്ചത്. അമ്മ: മീനാക്ഷി. അച്ഛന്: പരേതനായ കുഞ്ഞികൃഷ്ണന്. സഹോദരങ്ങള്‍: മോനിഷ, അനിഷ, അനിമ.