വട്ടോളി: തികച്ചും മാതൃകാപരവും അഭിനന്ദനാര്‍ഹവുമായ പ്രവര്‍ത്തനമാണ് ഹരിത കര്‍മ സേനാംഗങ്ങള്‍ നടത്തുന്നതെന്നു കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.
കോഴിക്കോട് കോര്പറേഷന് അനുവദിച്ച നഗരസഞ്ചയഫണ്ട് ഉപയോഗിച്ച് കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് ഹരിതകര്‍മ സേനക്ക് വാങ്ങിയ വാഹനത്തിന്റെ താക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി സംസാരിക്കുകയായിരുന്നു അവര്‍. ഹരിത സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മേയര്‍ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.വിജിലേഷ് രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.കെ.സുരേഷ്, ജമാല്‍ മൊകേരി, വി.പി.വാസു, വി.രാജന്, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സി.പി.സജിത, റീന സുരേഷ്, ഹേമ മോഹന്‍, മെമ്പര്‍മാരായ ഒ.വനജ, രതീഷ്, ആര്.കെ. റിന്‍സി, നവ്യ, നസീറ ബഷീര്‍, ഷിനു, മുരളികുളങ്ങരത്ത്, ഷിബിന്‍, അസി. സെക്രട്ടറി പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു. ഹരിതകര്‍മസേന,
കുടുംബശ്രീ, അയല്‍ സഭ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.