ദോഹ: ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോയ സംഘത്തിലെ യുവതി മക്കയില്‍ മരിച്ചു. കണ്ണുര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ് മരിച്ചത്. ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഖത്തറില്‍ നിന്നുള്ള അറഫാത്ത് ഉംറ ഗ്രൂപ്പ് അംഗമായാണ് സുഹൈല മക്കയിലേക്ക് പോയത്. ഹറമില്‍ പ്രാര്‍ഥന നിര്‍വഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ ശേഷം ഉംറക്കായി പുറപ്പെട്ടതായിരുന്നു ഇവര്‍. അബ്ദുറഹ്മാന് ആണ് പിതാവ്. ഉമ്മ കുഞ്ഞാമിന. ഭര്‍ത്താവ്: ഷറഫുദ്ദീന്. മക്കള്‍: റഹ്മത്ത് (ആറ്), മുഹമ്മദ് (അഞ്ച്). മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.