നാദാപുരം: വടകര മണ്ഡലത്തിലെ വളയത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമി (63) ആണ് മരിച്ചത്. കുണ്ടുകണ്ടത്തില്‍ ഹസ്സന്റെ ഭാര്യയാണ്. വളയം യുപി സ്കൂളിലെ 63-ാം നമ്പര്‍ ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.