അരൂർ: ശക്തമായ മഴയിൽ വീടിനോട് ചേർന്ന മതിൽ തകർന്നു. മാധ്യമപ്രവർത്തകൻ അരൂരിലെ പി കെ രാധാകൃഷ്ണൻ്റെ വീടിൻ്റെ പിൻ ഭാഗത്തെ മതിലാണ് ഇന്ന് പുലർച്ചെ പെയ്ത ശക്തമായ മഴയിൽ തകർന്നത്. കരിങ്കല്ലും, ചെങ്കല്ലും കൊണ്ട് നിർമ്മിച്ച മതിലാണിത്.
തൊട്ടടുത്ത വീട്ടു മുറ്റത്തേക്കാണ് കല്ലും, മണ്ണും പതിച്ചത്. അസമയത്തായതിനാൽ വീട്ടുകാർ രക്ഷപ്പെട്ടു. അവശേഷിക്കുന്ന കുറച്ച് ഭാഗവും അപകട ഭീഷണിയിലാണ്. മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്