വടകര: കെട്ടിടത്തില്‍ നിന്ന് വീണു പരിക്കേറ്റയാള്‍ മരണപ്പെട്ടു. ഒഞ്ചിയം കണ്ണോത്ത് ക്ഷേത്രത്തിന് സമീപം കോമരത്തിന്റവിട വാസു(68) ആണ് മരണപ്പെട്ടത്. ഏറാമലയില്‍ ഇരുനില കെട്ടിടത്തിന് മുകളില്‍ ജലസംഭരണി സ്ഥാപിക്കുന്നതിനിടയില്‍
താഴേക്ക് വീഴുകയായിരുന്നു. ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശൈലജ. മക്കള്‍: അഭിനാഷ്, അഭിജിത്ത്. സഹോദരങ്ങള്‍: ലീല, നാരായണന്, ശ്രീധരന്, രോഹിണി, രാജന്, പരേതനായ ഭാസ്കരന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.