കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഏറെ കാലം തണലേകിയ പേരാല്‍മരം ഭീഷണിയിലായതോടെ മുറിച്ചു മാറ്റി. വേനല്‍കാലത്ത് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും മറ്റും ഏറെ ആശ്വാസകരമായിരുന്നു ഈ മരം. പേരാല്‍ കൊമ്പുകള്‍ മുറിഞ്ഞു വീഴാന്‍ തുടങ്ങിയതോടെ ഇതിന്റെ ചുവട്ടില്‍ ഇരിക്കുന്നത് നേരത്തെ ആശുപത്രി അധികൃതര്‍ വിലക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പേരാലിന്റെ ശിഖരങ്ങള്‍ മുറിഞ്ഞ് വൈദ്യുതി ലൈനില്‍ പതിക്കുകയുണ്ടായി. സമീപ ദിവസം മറ്റൊരു വലിയ കൊമ്പ് ലെവന് കെവി ലൈനിലേക്ക് മറിഞ്ഞ് വീണ് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ഭീഷണിയായി മാറിയ
മരം മുറിച്ചു മാറ്റണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്തനിവാരണ സമിതി യോഗത്തിലും മരം മുറിച്ചുമാറ്റാന്‍ ആവശ്യമുയര്‍ന്നു. ഇതിനു പിന്നാലെയാണ് മരംമുറിച്ചുമാറ്റിയത്.