നാദാപുരം: കല്ലാച്ചി-വിലങ്ങാട് റോഡില്‍ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ ആല്‍മരം പൊതുമരാമത്ത് വകുപ്പ് മുറിച്ചു മാറ്റി. ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് യാത്രക്കാരന്റെ ദേഹത്തേക്ക് അപ്രതീക്ഷമായി മരത്തിന്റെ കൊമ്പ് പൊട്ടിവീണത്. അപകടമരണം ഉണ്ടായതിനെ തുടര്‍ന്ന് പൊതുമരാമത്ത് റോഡ്സ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിധില്‍ ലക്ഷ്മണന്, അസി.എഞ്ചിനീയര്‍ നളിന്‍ കുമാര്‍, ഓവര്‍സിയര്‍ ശരണ്യ എന്നിവര്‍ സ്ഥലത്തെത്തി മരം പരിശോധിച്ചു. മരത്തില്‍ വേറെ മരങ്ങള്‍ ചുറ്റിപിടിച്ച് ശാഖകള്‍ക്ക് ബലക്ഷയം സംഭവിച്ചതിനാല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തിയാണ് മുറിച്ചുനീക്കിയത്.