കോഴിക്കോട്: മുക്കത്ത് കെഎസ്ആര്‍ടിസി ബസിന്റെ ടയറിന് തീപിടിച്ചു. മുക്കം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. താമരശേരിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. പുക ഉയരുന്നത് കണ്ട് ബസ് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. പോലീസ് സഹായത്തില്‍ ഫയര്‍ഫോഴ്സ് തീയണച്ചു