അഴിയൂര്‍: അഴിയൂരില്‍ മാഹി റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നു ഗുഡ്സ് ഓട്ടോയുമായി കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് കുണ്ടുങ്ങല്‍ മമ്മദാജി പറമ്പില്‍ എന്‍ വി ഹൗസിലെ എന്‍ വി താഹറാണ് പിടിയിലായത്.
സുനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 18-പി.6974 നമ്പര്‍ ഗുഡ്സ് ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
ഇത് സംബന്ധിച്ച പരാതിയില്‍ ചോമ്പാല പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ മോഷ്ടിച്ച ഓട്ടോയുമായി താഹിര്‍ കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടയിലാണ് മടപ്പള്ളിയില്‍ ഡിവൈഡറില്‍ തട്ടി അപകടമുണ്ടായത്. പിന്നാലെ പിടികൂടുകയായിരുന്നു. ചോമ്പാല സിഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ പ്രശോഭ് എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനന്തന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.