വടകര: ക്ഷേത്രക്കുളം വൃത്തിയാക്കാന്‍ വനിതകള്‍ കൂട്ടത്തോടെ രംഗത്തിറങ്ങി മാതൃകയായി. ചോറോട് ചേന്ദമംഗലം ക്ഷേത്രത്തിലെ മാതൃസമിതി അംഗങ്ങളാണ് ഇത്തരമൊരു ദൗത്യത്തിനിറങ്ങിയത്. ക്ഷേത്രക്കുളവും പരിസരവും കാടും പായലും നിറഞ്ഞുകിടക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം
ഇവിടം വൃത്തിയായി. മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് ബേബി, രമണി, വിമല എന്നിവര്‍ നേതൃത്വം നല്കി .