കുറ്റ്യാടി: വയനാട്ടിലെ വെള്ളമുണ്ട മാനി വയലിലെ ഒന്നര എക്കര്‍ പാടത്ത് അധ്യാപകര്‍ നടത്തിയ നെല്‍കൃഷി ആഘോഷപൂര്‍വ്വം വിളവെടുത്തു. കുന്നുമ്മല്‍ ഉപജില്ലയിലെ ഹിന്ദി അധ്യാപക കൂട്ടായമയുടെ നേതൃത്വത്തിലാണ് ഇക്കഴിഞ്ഞ ഓഗസ്തില്‍ അവിടെയുള്ള കര്‍ഷകരുടെ സഹായത്തോടെ വയനാട്ടിലെ പരമ്പരാഗതമായ നെല്‍വിത്ത് ‘തൊണ്ടി ‘ വിത്ത് ഇറക്കിയത്.
വിളഞ്ഞുനില്‍ക്കുന്ന പാടത്ത് ഞാറ്റുപാട്ടിന്റെ അകമ്പടിയോടെ ആഘോഷപൂര്‍വം കൊയ്തു. എ.ജെ.ജോണ്‍ മെമ്മോറിയല്‍ എച്ച്എസ്എസ് അധ്യാപകന് സി.എം അശോകന് കൊയത്തുത്സവം ഉദ്ഘാടനം ചെയ്തു. കൃഷി സമിതി കണ്‍വീനര്‍ പി.കെ.സുഗുണന്, അധ്യാപകരായ ജയന് പി.ജോസഫ്, അഭിലാഷ് മാത്യു, ജോബി മാത്യു, സബീലു റഹ്മാന്, റക്സി തോമസ്, ഷാജു കെ. എസ്, ജന്സന് ടി.ജെ, സുജേഷ് പൈക്കാട്ടുമ്മല്‍, മാനിയില്‍ സുരേന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.