ആയഞ്ചേരി: കടമേരി എംയുപി സ്കൂള്‍ അധ്യാപിക മാഷിദ അബ്ദുല്‍ മജീദ് (32) കുഴഞ്ഞു വീണു മരിച്ചു. കടമേരി കാമിച്ചേരിയിലെ വീട്ടില്‍ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാമിച്ചേരി ചാലില്‍ കളത്തില്‍ മജീദ്-ശരീഫ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് ആയടക്കണ്ടി നസീര്‍ (ബഹ്റൈന്‍). മക്കള്‍: നജ ഫാത്തിമ (വിദ്യാര്‍ഥി ആര്‍എസി ഹൈസ്കൂള്‍), ആയിഷ ഹൈറിന്, ആയിഷ നൂറിന്. സഹോദരങ്ങള്‍: ആബിദ (വാണിമേല്‍), അസ്മിന (പള്ളിയത്ത്), മുഹമ്മദ് അമീന്.