കുറ്റ്യാടി: ജനബന്ധമുള്ള പ്രാദേശിക നേതാക്കളിലാണ് പ്രസ്ഥാനത്തിന്റെ നിലനില്‍പ്പെന്ന് യുഡിഎഫ് വടകര മണ്ഡലം സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ഇന്ത്യ നിലനില്ക്കാന് കോണ്‍ഗ്രസ് പ്രസ്ഥാനം നിലനില്‍ക്കണം. പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ് ദേശീയ നേതൃത്വത്തിലോ സംസ്ഥാന നേതൃത്വത്തിലോ അല്ല. മറിച്ച് നല്ല ജനകീയരായ പ്രാദേശിക
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/thripthi-padakkam.jpg?resize=420%2C600&ssl=1)
നേതൃത്വങ്ങളിലാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കാക്കുനി വലിയ പാതിരിക്കോട്ട് വി.പി സുധാകരന് മാസ്റ്റര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ഷാഫി. വേരുകളാണ് ഏതൊരു മരത്തിന്റെയും കരുത്ത്. പ്രസ്ഥാനത്തിന്റെ കരുത്തുറ്റ വേരായിരുന്നു മാഷെന്നും ഷാഫി അനുസ്മരിച്ചു.