കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ പാതയോരത്തെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നുണ്ടായ സ്പാര്‍ക്ക് സമീപത്തെ പുല്‍ക്കാടിന് തീപടിക്കാന് ഇടയാക്കി. തീ വ്യാപിക്കുമ്പോഴേക്കും കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന തീ കെടുത്തിയതിനാല്‍ പരിഭ്രാന്തി ഒഴിവായി. ഇന്ന് ഉച്ചക്കാണ് സംഭവം. ചുട്ടുപൊള്ളുന്ന വെയില് പെട്ടെന്ന് തീപിടക്കാന് കാരണമാവുകയാണ്. ജാഗ്രത വേണമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.