മേമുണ്ട: വായനമാസാചരണത്തിന്റെ ഭാഗമായി മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ സംഘടിപ്പിച്ച ‘കുഞ്ഞു വായന’ പരിപാടി
ശ്രദ്ധേയമായി. പാട്ടുകളിലൂടെയും കഥകളിലൂടെയും വായനയുടെയും പുസ്തകങ്ങളുടെയും പ്രാധാന്യം കുട്ടികളിലേക്ക് പകര്ന്നുനല്കി. ഇതുസംബന്ധിച്ച ക്ലാസുകള്‍ ശശിധരന്മണിയൂര് കൈകാര്യം ചെയ്തു. വായനദിനത്തിൻ്റെ ഭാഗമായി മേമുണ്ടഹയർസെക്കണ്ടറി സ്കൂളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വായന ദിനത്തിൽ വിപുലീകരിച്ച ലൈബ്രറി സൗകര്യമുള്ള സ്കൂളിൽ യുപി വിഭാഗത്തിന് പ്രത്യേകമായുള്ള ലൈബ്രറിയുടെ ഉദ്ഘാടനം എഴുത്തുകാരിയും കവിയിത്രിയുമായ പി എസ് ബിന്ദുമോൾ നിർവ്വഹിച്ചു. പ്രശസ്ത കവി പ്രദീപ് തിരുവള്ളൂർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/GVP-Mall-Saturday-Offer.jpeg?resize=600%2C424&ssl=1)
കുട്ടികളുമായി സംവദിച്ചു. വായന ക്വിസ്സ്, വായന മത്സരം, പുസ്തക ആസ്വാദനം, കഥാപാത്ര ആവിഷ്ക്കാരം, അമ്മ വായന, പുസ്തകത്തണലിൽ, എഴുത്തിൻ്റെ വേരുകൾ തേടി ഒരു യാത്ര, എഴുത്തുകാരോടൊപ്പം എന്നിങ്ങനെ വിവിധ പരിപാടികളാണ് സ്കൂളിൽ നടന്നു വരുന്നത്.