കീഴല്‍: ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാര്‍ച്ച് ഏഴു മുതല്‍ 14 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്നു വൈകുന്നേരം നാലിന് മാതൃസമിതിയുടെ നേതൃത്വത്തില്‍ കാഴ്ചവരവോടെ ആരംഭിക്കുന്ന ഉത്സവ പരിപാടികള്‍ 14 ന് ഉച്ചക്ക് പ്രസാദ ഊട്ടോടെ സമാപിക്കും.
ഏട്ടിന് ശിവരാത്രി ദിവസം വിശേഷാല്‍ പൂജകള്‍, ശ്രീ ഭൂതബലി, നവകം, പഞ്ചഗവ്യം, അഖണ്ഡനാമജപം, സാംസ്കാരിക സമ്മേളനം, ചുററുവിളക്ക്, കലാപരിപാടികള്‍ എന്നിവയുണ്ടാകും. ഒമ്പതിനു വിശേഷാല്‍ പൂജകള്‍ക്കു പുറമെ സപ്തസ്വര വടകര ഒരുക്കുന്ന ഭക്തിഗാനസുധ, ഫളവേഴ്സ് മ്യൂസിക്കല്‍ ലൈഫ് ഗ്രാന്റ് വിന്നര്‍ ആതിര വിജിത്തിന് അനുമോദനം. മാര്‍ച്ച് 10 ന് ചേര്‍ത്തല സുകുമാരന്‍ &പാര്‍ട്ടിയുടെ കഥാപ്രസംഗം,
11 ന് സ്വരം പാലോറമുക്ക് ഒരുക്കുന്ന കോല്‍ക്കളി. 12 ന് ബാലന് ചെമ്മരത്തൂരിന്റെ പ്രഭാഷണം. 13 ന് തിടമ്പുനൃത്തം, മാര്‍ച്ച് 14 ന് കാലത്ത് കളഭാഭിഷേകം തുടര്‍ന്ന് 12.30 മുതല്‍ പ്രസാദ ഊട്ടോടുകൂടി പരിപാടികള്‍ സമാപിക്കും.