വടകര: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തി നടക്കുന്ന അമരാവതി – മേമുണ്ട – കീഴൽ മുക്ക്, വായേരി മുക്ക് റോഡിൻറെ പ്രവൃത്തി ഉദ്ഘാടനം കീഴൽ മുക്കിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുളക്കണ്ടി മുരളി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിമി കെ.കെ, രജിത കോളിയോട്ട്. മെമ്പർമാരായ
പ്രകാശൻ , പ്രശാന്ത് കുമാർ, സനിയ, നസീമ തട്ടാൻകുനി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിധികളായ ഒ.പി . ബാബു, പൊന്നാരത്തു മുരളി, പി പി മുരളി, എപി അമർനാഥ് , ഇ നാരായണൻ, സി എച്ച് ഇബ്രാഹിം എന്നിവർ സംസാരിച്ചു.