വേളം: വേളം ഗ്രാമ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പുത്തലത്ത് – ഒളോടിത്താഴ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. അരൂർ – ഗുളികപ്പുഴ റോഡിനെയും മണിമല – പൊയിൽ മുക്ക് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. വേളം കുടുംബാരോഗ്യ കേന്ദ്രം, മണിമല നാളികേര പാർക്ക്, വേളം ഹയർ സെക്കണ്ടറി സ്കൂൾ എന്നീ സ്ഥാപനങ്ങളിൽ എത്തിച്ചേരാനുള്ള റോഡ്
കൂടിയാണിത്. വാർഡ് മെമ്പർ കിണറുള്ളതിൽ അസീസ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ സി ബാബു, ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ പി സലിം, മുൻ മെമ്പർ ലീല ആര്യങ്കാവിൽ, വാർഡ് കൺവീനർ ഇ വി അബ്ദുറഹിമാൻ, ഗീത പി ആര്യങ്കാവിൽ, പുത്തലത്ത് ബഷീർ ഹാജി തുടങ്ങിയവർ പങ്കെടുത്തു