നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കോടഞ്ചേരി പീടികകണ്ടിമുക്ക് – പാലേരി താഴ റോഡ് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന മുഖ്യാഥിതിയായി. വാർഡ് മെമ്പർ ഇ.കെ രാജൻ അധ്യക്ഷതവഹിച്ചു. പി.കെ.സി ഹമീദ്, സമീർ പാനോളി, ഫൈസൽ അക്കരോൽ, പി
ദാമോദരൻ, പി ഉമ്മർ, പാലേരി അബൂബക്കർ ഹാജി, കുഞ്ഞികൃഷ്ണൻ അടിയോടി, പാലേരി ഹമീദ്, നാണു പാലേരി താഴകുനി, എം.ടി സലീം, പി.കെ ഇസ്മായിൽ, പാലേരി അബ്ദുല്ല, വി.സി കുഞ്ഞേറ്റി ഹാജി, അക്കരോൽ കുഞ്ഞമ്മദ് ഹാജി, ഇസ്മായിൽ ഞ്ഞേറക്കുനി, വി.പി മൊയ്തു ഹാജി, മഹമൂദ് പാലേരി തുടങ്ങിയവർ പങ്കെടുത്തു.