ആയഞ്ചേരി: കീരിയങ്ങാടി, മംഗലാട് വാർഡുകളെ ബന്ധിപ്പിക്കുന്ന എളുപ്പ മാർഗമായ മംഗലാട്- പാറക്കുളങ്ങര മുക്ക് – കീരീയങ്ങാടി റോഡിൻ്റെ ഉദ്ഘാടനം കുറ്റ്യാടി മണ്ഡലം എം.എൽ.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പണി പൂർത്തീകരിച്ചിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. ഇതോടെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/04/amaze-latest.jpg?resize=800%2C300&ssl=1)
പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായത്. ചടങ്ങിൽ വാർഡ് മെമ്പർ ടി.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ മഞ്ചക്കണ്ടി ദാമോദരൻ, മീത്തലെ കാട്ടിൽ നാണു, എം.കെ. മുഹമ്മദലി, ജിതേഷ് തയ്യിൽ എന്നിവർ സംസാരിച്ചു