വടകര: പബ്ലിക് ലൈബ്രറി ഏരിയ റസിഡന്‍സ് അസോസിയേഷന് പതിനാറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഷിക കുടുംബസദസ് ജാനു തമാശ ഫെയിം നിധിന്ലാലും കലാപരിപാടികള്‍ അസോസിയേഷന് രക്ഷാധികാരി അഡ്വ: സി.വത്സലനും ഉദ്ഘാടനം ചെയ്തു.
റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ബിജുല്‍ ആയാടത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത് പാലയാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചൈത്രം ചന്ദ്രന്, സി.കുമാരന്, ടി.പി.രാധാകൃഷ്ണന്, ടി.റിനീഷ്, കെ.രാജേഷ്, എ.ജി.എസ്.ഗുരു, കെടി.കെ.ശ്രീജിത്ത്, അഡ്വ: ജ്യോതി കുമാര്‍, ആര്.രാഗേഷ്, റിനീഷ്, കെ അശ്വിന്, ഷീല അജിത്, ഷീന നിഷാദ് എന്നിവര്‍ സംസാരിച്ചു. ദുബായിയില്‍ നടന്ന ലോക അത്ലറ്റിക് മീറ്റില്‍ ഗോള്‍ഡ് മെഡല്‍ നേടിയ നടരാജന് നമ്പ്യാരെ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു ജേതാക്കളെ മൊമെന്റോ നല്കി അഭിനന്ദിച്ചു. വിവിധ കലാപരിപാടികളും വിനോദ പരിപാടികളും നടന്നു.