വട്ടോളി: ദിവസങ്ങളായി അനുഭവിക്കുന്ന കനത്ത ചൂടിന് തെല്ല് ആശ്വാസമായി കുളിർ മഴ. കഴിഞ്ഞ ദിവസം സന്ധ്യയോടെ എത്തിയ മഴ, വിയർത്ത ശരീരങ്ങൾക്ക് കുളിരായി.
നാട്ടിൻ പുറങ്ങളിൽ മിക്കയിടത്തും ഇടിയോട് കൂടിയ മഴ ലഭിച്ചു. രണ്ട് ദിവസമായി മേഘം ഇരുണ്ട് കൂടിയിരുന്നു. ഒന്ന് പെയ്തെങ്കിൽ എന്ന് പ്രാർഥനയിലായിരുന്നു ഏവരും. അത്രമാത്രം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-a.jpg?resize=800%2C111&ssl=1)
ചൂടാണ് അനുഭവപ്പെട്ടത്. കുടിവെള്ള ക്ഷാമവുമുണ്ട്. ചൂട് അകറ്റാൻ സഹായിച്ച മഴ ചില സ്ഥലത്ത് മണിക്കൂറോളം നീണ്ടു. അടുത്ത ദിവസവും മഴ തുടരട്ടെ എന്നാണ് കർഷകരും മറ്റും ആഗ്രഹിക്കുന്നത്.അതേ സമയം രാഷ്ട്രീയ പാർട്ടിക്കാരുടെ പോസ്റ്ററും മറ്റും മഴയിൽ കുതിർന്ന് പോകുമോ എന്ന ആശങ്കയും ഉയർന്നു.