മണിയൂര്‍: കുറുന്തോടി യുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്സ മറിയം രചിച്ച ‘നിറങ്ങള്‍ക്കപ്പുറം’ എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരന് കുഞ്ഞിക്കണ്ണന് വാണിമേല്‍ നിര്‍വഹിച്ചു. കരുത്തുറ്റ ഭാഷയ്ക്ക് ഉടമയായ ഷഹ്സ സാഹിത്യലോകത്തെ വലിയ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. ചിത്രങ്ങള്‍ വരച്ച എഴാം ക്ലാസ് വിദ്യാര്‍ഥി ആദിദേവ് വരകള്‍ കൊണ്ടും അത്ഭുതമാണ് തീര്‍ത്തതെന്നും കുഞ്ഞിക്കണ്ണന് വാണിമേല്‍ കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പിടിഎ പ്രസിഡന്റ് സന്തോഷ് വി കെ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ ഹമീദ് കുറുന്തോടി, റഷീദ ഇസ്ഹാഖ് തുടങ്ങിയവര്‍
ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപിക ശ്രീലത പി സ്വാഗതവും ഷാഹിറ എന്‍ പി നന്ദിയും പറഞ്ഞു.