വടകര: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞയാള്‍ ആര്‍പിഎഫ് പിടിയില്‍. കണ്ണൂക്കര സ്വദേശി രവീന്ദ്രനെയാണ് (53) പാലക്കാട് ഡിവിഷന് സെക്യൂരിറ്റി കമ്മീഷണര്‍ നവീന്‍ പ്രശാന്തിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ 25നാണ് ഇയാള്‍ കണ്ണൂക്കര ഭാഗത്ത് ട്രെയിനിനു കല്ലെറിഞ്ഞത്. ട്രെയിനിലെ സിസിടിവി ഉള്‍പെടെ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കോഴിക്കോട് ആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉപേന്ദ്രകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ടി.എം.ധന്യ, എഎസ്ഐമാരായ പി.പി.ബിനീഷ്, എ.നന്ദഗോപാല്‍, ഹെഡ്കോണ്‍സ്റ്റബിള്‍മാരായ എം.ബൈജു, ടി.വിജേഷ്, ഒ.കെ.അജീഷ്, ഇ.ഷമീര്‍, പി.പി.അബ്ദുള്‍സത്താര്‍, എം.കെ.പ്രകാശന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോഴിക്കോട് സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.