വടകര: ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപം മധ്യവയസ്കന് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അമ്പത് വയസ് തോന്നിക്കുന്നു. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. വടകര പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.