വടകര: പാനൂര്‍ കുന്നോത്ത് പറമ്പില്‍ അപ്രതീക്ഷിതമായുണ്ടായ സ്ഫോടനം മുതലെടുത്ത് സമാധാനവും സാഹോദര്യവും തകര്‍ക്കാനും ജനങ്ങളില്‍ ഭിന്നപ്പിുണ്ടാക്കാനുമാണ് യുഡിഎഫും സ്ഥാനാര്‍ഥിയും ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഒരാള്‍ മരണപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമാണ്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പാനൂര്‍ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് പാനൂര്‍ ഏരിയാ കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഈ മേഖലയില്‍ സിപിഎമ്മും എല്‍ഡിഎഫും സമാധാനത്തിനായി എല്ലാ ഘട്ടത്തിലും മുന്‍കൈ എടുത്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ മേഖലയില്‍ സമാധാനം ആഗ്രഹിക്കുന്നുണ്ട്. സ്ഫോടനത്തില്‍ പരിക്ക് പറ്റിയവരെ സിപിഎം, നേരത്തെ ചില അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അകറ്റി നിര്‍ത്തിയവരാണെന്നും ഇവര്‍ സിപിഎം പ്രവര്‍ത്തകര്‍ അല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഈ സംഭവം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഈ പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വരാന്‍ പാടില്ലായിരുന്നു. ഇവിടെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്.
ഈ സംഭവത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ജനങ്ങള്‍ക്കു മുമ്പാകെ തുറന്നു കാട്ടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫും ബിജെപിയും ഒരേ സ്വരത്തില്‍ ഈ വിഷയത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സിപിഎമ്മിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും എതിരെ കള്ള പ്രചാരണമാണ് നടത്തുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടി ബോധപൂര്‍വം കളള പ്രചാരണങ്ങള്‍ നടത്തുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. ജനങ്ങളുടെ സമാധാനത്തിനായാണ് എല്‍ഡിഎഫ് നില കൊള്ളുന്നത്. കളള പ്രചാരങ്ങള്ക്കെതിര ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മറുപടി നല്കി ജനങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി.രാമകൃഷ്ണന്, എല്‍ഡിഎഫ് വടകര ലോകസഭാ മണ്ഡലം സെക്രട്ടറി വത്സന് പനോളി, ഭാരവാഹികളായ ടി.കെ.രാജന്, പി.പി.രാജന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.