വടകര: ഗോര്ണിക പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്റെ 11-ാമത് ചിത്രകലാ ക്യാമ്പ് സമാപിച്ചു. കോട്ടപ്പള്ളി കന്നിനട ജലപാതയ്ക്ക് സമീപത്തായിരുന്നു ക്യാമ്പ്. പ്രകൃതിയെ തൊട്ടറിഞ്ഞ് ചിത്രങ്ങള്‍ ക്യാന്‍വാസില്‍ കോറിയിട്ടു. കനാലും പുഴയോരവും പ്രകൃതിയുടെ തുടിപ്പും ചിത്രങ്ങളായി. ലിതിനേഷ് മുത്തു, ലിനീഷ് രാജ്, സജിത്ത് കുമാര്‍, കെ.ഇ.പവിത്രന്, ഇ.എം സന്തോഷ്, വേണു ചീക്കോന്ന്, ബോസ്ക്കോ, രേഷ്മ നിജേഷ്, വവിഷ ലിനീഷ്, ദിയാ ലക്ഷ്മി, ഷീജ വത്സന്, ദിനേശന് എന്നിവര്‍ ചിത്രരചനയില്‍ അണിനിരന്നു.