നാദാപുരം: ഡിഎ കുടിശികയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് കത്തിച്ച് കെപിഎസ്ടിഎ പ്രതിഷേധം. 2021 ജനവരി മുതല്‍ 2024 മാര്‍ച്ച് വരെയുള്ള 39 മാസത്തെ കുടിശ്ശിക നിഷേധിച്ച് കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കത്തിച്ചാണ് നാദാപുരം ബസ് സ്റ്റാന്റില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന കൗണ്‍സിലര്‍ പി രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ഇ.പ്രകാശന് അധ്യക്ഷത വഹിച്ചു. വി.സജീവന്, കെ.മാധവന് , കെ ബിമല്‍, യു കെ വിനോദ്, വി എം വിജേഷ്, കെ.ശ്രീജ, എസ്.കെ സുമിത, എന്‍ ദീപ്തിഷ്, ടി.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.