വടകര: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് ഒന്നു മുതല്‍ ഒരു മാസം വടകര ശ്രീനാരായണ ഹൈസ്കൂളില്‍ നടത്തിയ സമ്മര്‍ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 14 മുതല്‍ 20 വയസ് വരെയുള്ള അറുപതോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് സ്ഥിരം പരിശീലനം നല്കുമെന്നു സംഘാടകര്‍ പറഞ്ഞു.
സമാപന ചടങ്ങ് പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മീനാക്ഷി ഗുരുക്കള്‍ നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് വി.വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. വി.കെ.പ്രേമന്, ടി.പി.രാധാകൃഷ്ണന്, പി.പി.രാജന്, ഞേറലോട്ട് രവീന്ദ്രന്, കെ.കെ.ശ്രീധരന്, ശ്രീജിത്ത് വി എം, ക്യാമ്പ് ഡയറക്ടര്‍ കെ.നസീര്‍, ലിതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.