വടകര: പൂർണ്ണമായും കംപ്യൂട്ടർവൽക്കരിച്ച് ഇൻ്റർനെറ്റ് മുതലായ സൗകര്യങ്ങളോടെ നവീകരിച്ച അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത്, വടകര താലൂക്ക് കമ്മിറ്റി ഓഫീസ് റിട്ട. കമാൻഡർ, ടി ഉദയഭാനു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പി.പി.
ശശിധരൻ അധ്യക്ഷത വഹിച്ചു. റിട്ട.കേണൽ വിനോദ്, കെ ശശികുമാർ,ഇ.പി.രാജൻ എന്നിവർ സംസാരിച്ചു. തിങ്കൾ, ബുധൻ,ശനി എന്നീ ദിവസങ്ങളിൽ കാലത്ത് 10 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.