വടകര: എകെജി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഉത്തര മേഖലാ വോളിബോള്‍ ടൂര്‍ണമെന്റിന് പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. യുഎല്‍സിസിഎസ് ചെയര്മാന് രമേശന് പാലേരി ഉദ്ഘാടനം ചെയ്തു. കെ.വത്സലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുറന്തോടത്ത് സുകുമാരന്‍, എടയത്ത് ശ്രീധരന്, പി.കെ.സതീശന്, എം.രാജന്, കെ.കെ.ജയ പ്രകാശ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
ജേതാക്കള്‍ക്ക് കുനിയില്‍ വാസു സ്മാരക ട്രോഫിയും 15,000 രൂപയുടെ പ്രൈസ് മണിയും രണ്ടാം സ്ഥാനക്കാര്‍ക്ക് എകെജി സ്പോര്‍ട്സ് ക്ലബ്ബ് വക ട്രോഫിയും 10,000 രൂപയുടെ പ്രൈസ് മണിയും നല്‍കും. ഉദ്ഘാടന മത്സരത്തില്‍ പിഎംഎസ്സി കരിയാടും വോളി ലവേഴ്സ് വടകരയും ഏറ്റുമുട്ടി. ടൂര്‍ണമെന്റ് 18 വരെ നീണ്ടുനില്‍ക്കും.