വട്ടോളി: വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂൾ ‘നാഷനൽ’ പത്രം സ്കൂൾ മാനേജർ അരയില്ലത്ത് രവി പ്രകാശനം ചെയ്തു. സ്കൂളിൻ്റെ പ്രവർത്തനങ്ങൾ, മികവുകൾ, കലാ കായിക ശാസ്ത്രമേഖലയിലെ പ്രവർത്തനങ്ങളും സന്നദ്ധ സംഘടനകൾ, കൃഷികൂട്ടങ്ങൾ, ശുചിത്വ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-de.jpeg?resize=567%2C567&ssl=1)
കാര്യങ്ങൾ, പഠന പ്രവർത്തങ്ങൾ എന്നിവ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ഭരണസമിതി അംഗം പി.പി.അശോകൻ, അധ്യാപകരായ നിധിൻ മുരളി, അഭിരാം എലിയാറ, മുഹമ്മദ് സാലിം, സായന്ത് എന്നിവർ സംബന്ധിച്ചു.