തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍ക്ക് പുറമെയാണ് മറ്റൊരു സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിക്കുന്നത്.
ഒരു സീറ്റ് കൂടി വേണമെന്ന് കര്‍ശന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ലീഗ് നേതാക്കള്‍. ഇത്തവണ സീറ്റ് വേണമെന്ന് തന്നെയാണ് അഭിപ്രായമെന്നും നടന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാദിഖലി തങ്ങള്‍ വിദേശത്ത് നിന്നെത്തിയാല്‍ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ലെന്നാണ് സൂചന. നിലവിലെ സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും. കൊല്ലം ആര്‍എസ്പിക്ക് തന്നെ നല്‍കും.16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. രണ്ടില്‍ ലീഗും ഓരോ സീറ്റില്‍ വീതം കേരള കോണ്‍ഗ്രസും ആര്‍എസ്പിയും മത്സരിക്കും