അഴിയൂർ: ഫിബ്രവരി 16, 17, 18 തീയ്യതികളിൽ അഴിയൂരിൽ നടക്കുന്ന മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത് സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം. ഇന്ന് രാവിലെ പ്രത്യേകം സജ്ജമാക്കിയ സി.പി. അലി നഗരിയിൽ മുതിർന്ന നേതാവ് ടി.സി.എച്ച്അ ബൂബക്കർ പതാക ഉയർത്തി. പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് യു.എ.റഹീം, സെക്രട്ടറി പി.പി.ഇസ്മായിൽ, ട്രഷറർ എ.വി.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-jj.jpg?resize=454%2C567&ssl=1)
അലി. പ്രൊ: പാമ്പള്ളി മഹമുദ്, പി.കെ. കാസിം, ഹാരിസ് മുക്കാളി, എം.പി. സിറാജ്, നവാസ് നെല്ലോളി, ജലീൽ പുല്ലമ്പി, ഷാനിസ് മൂസ, സാജിത് നെല്ലോളി, നസീർ അജ്മാൻ , കടവിൽ അബൂബക്കർ , ജബ്ബാർ നെല്ലോളി, റഹീസ്, പി.കെ.നൗഷാദ്, നൗഫൽ കെ.കെ. ഫൈസൽ അഴിയൂർ സംബന്ധിച്ചു. വനിതാ സംഗമം, തൊഴിലാളി സംഗമം,പ്രതിനിധി സമ്മേളനം, ആദരിക്കൽ ചടങ്ങ് , യൂത്ത് മീറ്റ് , പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ ഞായറാഴ്ച സമ്മേളനം സമാപിക്കും.