ആയഞ്ചേരി: കേരളത്തിലെ മുസ്ലിം സമുദായം ഇന്ന് കാണുന്ന രൂപത്തില്‍ വളര്‍ന്നത് ലീഗ് തണലിലാണന്നും താഴെ തലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പുതിയ കാലത്തിനനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കണമെന്നും മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍ പ്രസ്താവിച്ചു.
അരാഷ്ട്രീയ വാദത്തെ ഇല്ലാതാക്കാന്‍ ലീഗ് ചരിത്രം പഠിക്കുന്നതിന് ഇന്നത്തെ തലമുറ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് തറോപ്പൊയില്‍ ശാഖ കമ്മറ്റി ഈ വര്‍ഷം പ്രദേശത്ത് നിന്ന് പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് യാത്രയയപ്പും മുസ്ലിം ലീഗ് പ്രവര്‍ത്തക സംഗമവും ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഡ് ലീഗ് പ്രസിഡന്റ് പി.കെ അഷറഫ് അധ്യക്ഷനായി. നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.കെ മൂസ്സ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, എ.ടി കുഞ്ഞബ്ദുല്ല, സി.എം അഹമ്മദ് മൗലവി , മന്‍സൂര്‍ എടവലത്ത്, നസീര്‍ വളയം, എ.കെ. അബ്ദുല്ല, കെ.എം സി തങ്ങള്‍, പി.ജാഫര്‍, കുനീമ്മല്‍ കുഞ്ഞബ്ദുല്ല, പുതിയോട്ടില്‍ മുഹമ്മദ്, അബുല്ലൈസ് കെ, എന്‍ ഇബ്രാഹീം, ഒ.എം സാറ, സജാദ് കോറോത്ത് സംസാരിച്ചു.