അഴിയൂർ: ഭാരത് സേവക് സമാജ് സാഹിത്യ പുരസ്കാരം നേടിയ മഹിജതോട്ടത്തിലിനെ മുൻ കെ.പി.സി.സി. പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുമോദിച്ചു. അഴിയൂർ പഞ്ചായത്ത് മുൻ അംഗം, മയ്യഴി പുഴ സംരക്ഷണ സമിതിയിലെ സജീവ പ്രവർത്തക എന്നി നിലകളിലും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clearvisison-k.jpeg?resize=567%2C519&ssl=1)
ശ്രദ്ധേയമായ മഹിജയിൽ നിന്ന് കൂടുതൽ കവിതകൾ എഴുതാൻ കഴിയട്ടെ എന്ന് മുല്ലപ്പള്ളി ആശംസിച്ചു. അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും മാതൃകാ പൊതു പ്രവർത്തകനുമായ ശശിധരൻ തോട്ടത്തിലിൻ്റെ സഹധർമ്മിണിയാണ് മഹിജ.