വടകര: റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്ന് വീണു കിട്ടിയ സ്വര്‍ണാഭരണം ദിവസങ്ങള്‍ക്കു ശേഷം ആര്‍പിഎഫ് വഴി ഉടമക്ക് തിരികെ കിട്ടി. പാര്‍ക്കിംഗ് കേന്ദ്രത്തിലെ അപ്പുവിനാണ് സമീപത്ത് നിന്നു സ്വര്‍ണമാല കിട്ടിയത്. ഇത് അപ്പു ആര്‍പിഎഫിനെ ഏല്പിച്ചു. എഎസ്ഐ ബിനീഷും സംഘവും ഇക്കാര്യം വാട്സാപ്പ് ഗ്രൂപ്പിലും മറ്റും വ്യാപകമായി പ്രചരിപ്പിച്ചു. പിന്നീടാണ് ഉടമയുടെ പക്കല്‍ വിവരമെത്തുന്നത്. ഇവര്‍ തെളിവു സഹിതം ബന്ധപ്പെടുകയായിരുന്നു. നാദാപുരം ഒണിച്ചിയന്റവിട വത്സലന്റെ ഭാര്യയുടേതാണ് മാല. വത്സലനും ഭാര്യയും ഇന്ന് വടകര റെയില്‍വെ സ്റ്റേഷനിലെത്തി സ്വര്‍ണാഭരണം കൈപ്പറ്റി.
ട്രെയിന്‍ യാത്രക്ക് കാറില്‍ എത്തിയതായിരുന്നു ഇവര്‍. എവിടെയാണ് വീണതെന്ന് അറിയാത്തതിനാല്‍ തിരികെ കിട്ടില്ലെന്ന കരുതിയിരിക്കുമ്പോഴാണ് പാര്‍ക്കിംഗ് കേന്ദ്രത്തിലെ അപ്പുവിന്റെ നല്ല മനസും ആര്‍പിഎഫിന്റെ ഇടപെടലും തുണയായത്. ഒന്നര ലക്ഷത്തോളം രൂപ വില വരുന്നതാണ് മാല.