മാഹി: പെരിങ്ങത്തൂര്‍ കനകമലയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇന്ന് പുലര്‍ച്ചെയാണ് കനകമലയോട് ചേര്‍ന്ന് പുലിയെ നാട്ടുകാര്‍ കണ്ടത്. ആള്പെരുമാറ്റത്തിനു പിന്നാലെ പുലി കനകമലയുടെ മുകള്‍ഭാഗത്തേക്ക് ഓടിപ്പോയെന്നാണ് പറയുന്നത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.
രണ്ടു മാസം മുന്‍പ് ഈ പ്രദേശത്ത് കിണറില്‍ വീണ നിലയില്‍ പുലിയെ കണ്ടെത്തിയിരുന്നു. പെരിങ്ങത്തൂര്‍ പുഴയുടെ പരിസരമായ കനകമലയില്‍ പുഴ മാര്‍ഗം പുലിയെത്താനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തുകാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.