കക്കട്ടില്‍: കെ.ജി ചെക്കന് ഹാജിയുടെ നിര്യാണത്തോടെ കക്കട്ടിലെ പ്രമുഖ വ്യാപാരിയെയാണ് നഷ്ടമായതെന്ന് നാട്ടുകാരും വ്യാപാരികളും ജനപ്രതിനിധികളും മറ്റും അനുസ്മരിക്കുന്നു. മാന്യമായ പെരുമാറ്റം കൊണ്ട് ഏവരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു ചെക്കന് ഹാജി. വെള്ള ജുബ്ബയും കുടയുമായി നടന്നുനീങ്ങുന്ന ഹാജി ഏവര്‍ക്കും സുപരിചിതനാണ്. എല്ലാവരോടും സൗഹൃദം പുലര്‍ത്തി.
കക്കട്ടില്‍ അദ്ദേഹം സ്ഥാപിച്ച വെളിച്ചണ്ണ മില്ല് ആയിരുന്നു ആദ്യകാലത്തെ ഈ മേഖലയിലെ നാളികേര കര്‍ഷകരുടെ ആശ്രയം. പിന്നിട് സ്റ്റീല്‍ കടയുമായി അദ്ദേഹം മുന്നോട്ട് പോയി. ഏതാണ്ട് കഴിഞ്ഞ വര്‍ഷം വരെ കടയില്‍ വരികയും ബിസിനസ്സ് കാര്യങ്ങള്‍ നോക്കി നടത്തുകയും ചെയ്തിരുന്നു . ‘താന്‍ മരണപ്പെട്ടാല്‍ ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കേണ്ടതില്ല, അത് ജനങ്ങളെ എറെ ബുദ്ധിമുട്ടിക്കും എന്ന് അദ്ദേഹം നേരത്തെ വ്യാപരി സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നു. ആത് വ്യാപാരികള്‍ പാലിക്കുകയും ചെയ്തു
സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി പേര് വീട്ടിലെത്തി ആദരാഞ്ജലി അര്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത, രാഷ്ട്രീയകക്ഷി നേതാക്കളായ എ.സജീവന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, ബംഗ്ലളത്ത് മുഹമ്മദ്, ജമാല്‍ മൊകേരി, ടി.പി.വിശ്വനാഥന്, വ്യാപാരി നേതാക്കളായ പറമ്പത്ത് നാണു, ടി. സുധീര്‍, ജെഎസ്ഡബ്ളു, ടാറ്റ, പി.കെ. സ്റ്റീല്‍ കമ്പനി പ്രതിനിധികള്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി, വ്യാപാരികള്‍ നാട്ടുകാര്‍ മുതലായവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്പിച്ചു. തുടര്‍ന്ന് ചീക്കോന്ന് വലിയ ജുമാഅത്ത് പള്ളിയില്‍ ഖബറടക്കി.
-ആനന്ദന് എലിയാറ