വടകര: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ മുമ്പോട്ട് തന്നെ. ഏറ്റവും ഒടുവില്‍ 78,663 വോട്ടിന് തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി കെ.കെ ശൈലജയേക്കാള്‍ മുന്നിലാണ്. ഇവിഎം വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ലീഡില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായെങ്കിലും പിന്നിലായിട്ടില്ല എന്നൊരു പ്രത്യേകതയുണ്ട്. ലീഡ് കുതിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആവേശ തിമിര്‍പ്പ് സജീവമായി. പലസ്ഥലത്തും ആഹ്ലാദപ്രകടനവും മധുരവിതരണവും നടക്കുന്നുണ്ട്.
ഏറ്റവും ഒടുവിലെ കണക്കു പ്രകാരം ഷാഫി പറമ്പില്‍ 4,25,141 വോട്ടും കെ.കെ.ശൈലജ 3,46,478 വോട്ടും പ്രഫുല്‍കൃഷ്ണന്‍ 85214 വോട്ടും കരസ്ഥമാക്കി.