വടകര: തങ്ങളുടെ രാഷ്ട്രീയ പാപ്പരത്വം മറച്ചു വെക്കാനായി തെരഞ്ഞെടുപ്പ് രംഗം വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. ബിജെപി സര്‍ക്കാറിന്റെ കോര്‍പറേറ്റ് അനുകൂല വര്‍ഗീയ നയങ്ങള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത യുഡിഎഫ് നേതാക്കള്‍
സങ്കുചിത വികാരങ്ങള്‍ ഉണര്‍ത്തി വിടാനാണ് നോക്കുന്നത് എന്നു യോഗം വിലയിരുത്തി.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സ്ഥാനാര്‍ഥി കെ.കെ.ഷൈലജക്കും അനുകൂലമായി വളര്‍ന്നുവരുന്ന ജനവികാരം വഴി തിരിച്ചുവിടാനായി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫ് ക്യാമ്പുകള്‍ വടകരയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഉറച്ച മതനിരപേക്ഷ നിലപാടില്‍ നിന്നുകൊണ്ട് ഈ വര്‍ഗീയ നീക്കങ്ങളെ പ്രതിരോധിക്കണമെന്ന് യോഗം ജനങ്ങളോട് ആവശ്യപ്പെട്ടപ്രസിഡന്റ് എം കെ ഭാസ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി വത്സന് പനോളി പ്രവര്‍ത്തന റിപ്പോര്‍ട്ട്
അവതരിപ്പിച്ചു. മണ്ഡലത്തില്‍ ഉടനീളം എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥിയുടെ പര്യടന പരിപാടികളും ഇടതുപക്ഷത്തിന് അനുകൂല ജനവികാരം രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ബൂത്തുതലം വരെ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ ചിട്ടിയായി നടക്കുന്നുണ്ട്, എതിരാളികളുടെ സ്വാധീന മേഖലകളില്‍ പോലും സ്ഥാനാര്‍ഥിക്ക് അനുകൂലമായ ജനാഭിപ്രായം വളര്‍ന്നുവന്നിട്ടുണ്ട് എന്നും യോഗം അംഗീകരിച്ച റിപ്പോര്‍ട്ടില്‍
വ്യക്തമാക്കുന്നു.യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടിപി രാമകൃഷ്ണന്, പി കെ രാജന്, ആര് ശശി ( സിപിഐ ) മനയത്ത് ചന്ദ്രന്, ഇ പി ദാമോദരന്‍, എം കെ വത്സന്, പി കെ പ്രവീണ്‍, വി പി രാജന് ( ആര്‍ജെഡി) ഒ. രാജന് (എന്‍സിപി) ബാബു പറമ്പത്ത് ( കോണ്‍ഗ്രസ് – എസ്) മുഹമ്മദ് റാഫി വി പി (ഐഎന്‍എല്‍) കെ പി യൂസഫ് ( നാഷണല്‍ ലീഗ്) ലതിക ശ്രീനിവാസ് ( ജെഡിഎസ്) ബോബി മുക്കം തോട്ടം (കെസിഎം) സി ഭാസ്കരന് ( സിപിഎം) എന്നിവര്‍ സംസാരിച്ചു.